ഐവി ശശി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. അറുപത്തി ഒമ്പത് വയസ്സായിരുന്നു. ഏറെ നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യയും നടിയുമായ സീമ തന്നെയാണ് മരണ വിവരം സ്ഥിരീകരിച്ചത്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
1968ലാണ് സിനിമാ ലോകത്തേക്ക് ഐവി ശശി എത്തുന്നത്. എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയുടെ കലാസംവിധായകനായിട്ടായിരുന്നു അത്. 1975ല്‍ ഇറങ്ങിയ ഉത്സവമാണ് ഐവി ശശി ചെയ്ത ആദ്യ ചിത്രം. 150തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.
ഐവി ശശിയുടെ അവളുടെ രാവുകള്‍ എന്ന സിനിമ മലയാള സിനിമാ രംഗത്ത് വലിയ ചര്‍ച്ചയായി. 2014ലെ ജെ. സി ഡാനിയേല്‍ പുരസ്കാരം ഐവി ശശിയ്ക്ക് ലഭിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ആറു തവണ ഫിലിംഫെയർ അവാർഡ്, 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ എന്ന ചിത്രമാണ് ഐവി ശശി അവസാനം സംവിധാനം ചെയ്ത ചിത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here