നോയിഡില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി

ഡല്‍ഹിയില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി. ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഒപ്പം കാണാതായിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
തിങ്കളാഴ്ച വൈകിട്ട് എട്ട് മുതലാണ് കുട്ടികളെ കാണാതായത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ പഠനോപകരണങ്ങള്‍ വാങ്ങാനായി ഇരുവരും വീടിന് സമീപമുള്ള മാര്‍ക്കറ്റിലേക്ക് പോയ ഇവര്‍ മടങ്ങിയെത്തിയില്ല. കുട്ടികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News