ഫ്ളവേഴ്സ് എക്സ്പോയില്‍ ഇന്ന് ചിരിയുടെ, പാട്ടിന്റെ വിസ്മയലോകം തുറക്കും

flowers expo

പത്തനംതിട്ടയില്‍ ഫ്ളവേഴ്സ് ഒരുക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇന്ന് പാട്ടിന്റെ രാഗവിസ്മയങ്ങളുമായി ശ്രീലക്ഷ്മിയും റാഫിയും എത്തും. ഒപ്പം ചിരിയുടെ രസക്കൂടുമായി കോമഡി ഉത്സവത്തിലെ താരങ്ങളും എത്തും. കോമഡി ഉത്സവത്തിലെ താരങ്ങളെ മിഥുന്‍ രാജ്, പ്രമോദ് പ്രിന്‍സ്, ദേവനന്ദന്‍ എന്നിവരാണ് എത്തുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് കലാമാമാങ്കത്തിന് തിരി തെളിയുക.
ഫ്‌ളവേഴ്‌സ് ചാനൽ കേരളത്തിന് വേണ്ടി സമർപ്പിക്കുന്ന മൂന്നാം സംരംഭമാണ് ഭീമ ജ്വല്ലേഴ്‌സ് ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍.

ഗൃഹോപകരണങ്ങൾ മുതൽ വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ വരെ നൂറോളം സ്റ്റാളുകളിലായി ക്രമീകരിച്ച് ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം നടക്കുന്നത് പത്തനംതിട്ട ഇടത്താവളം മൈതാനിയിലാണ്. തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് 2 മണി മുതൽ 9 മണി വരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 9 വരെയുമാണ് പ്രവേശനം. 50 രൂപയാണ് പ്രവേശന ഫീസ്.അക്വ-പെറ്റ് ഷോ, ഫ്‌ളവേഴ്‌സ് ഷോ, വൈകീട്ട് 6 മുതൽ 9 മണി വരെ നടക്കുന്ന വിവിധ കലാമേളകൾ എന്നിവയാണ് പ്രധാന ആകർഷണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top