‘നവകേരളത്തിന് കൈതാങ്ങ്’; ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് വരുന്നു

നവകേരളത്തിന് കൈതാങ്ങാകാന്‍ ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് വരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു ഷോപ്പിംഗ് മാമാങ്കം ഒരുക്കുന്നു എന്ന പ്രത്യേകതയോടെയാണ് ഗ്രേറ്റ് ഷോപ്പിംഗ് ഉത്സവ് വരുന്നത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റ് നടക്കുക. നാലു കോടിയുടെ സമ്മാനങ്ങളുമായാണ് മെഗാ ഉത്സവ് ജനകീയമാകുന്നത്. ഒരു കോടിയുടെ ഫ്‌ളാറ്റാണ് മെഗാസമ്മാനം. ദിവസേന ആയിരത്തില്‍ അധികം സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുമെന്ന പ്രത്യേകതയും കേരളാ ഷോപ്പിംഗ് ഉത്സവിനുണ്ട്.

നവകേരള നിര്‍മ്മിതിക്കായി ഷോപ്പിംഗ് ഫെസ്റ്റിലൂടെ വലിയ സംഭാവന നല്‍കുകയെന്ന ലക്ഷ്യവും സംഘാടകര്‍ക്കുണ്ട്. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഉത്സവത്തിന്റെ ലോഗോ ചലച്ചിത്ര താരം മമ്മൂട്ടി പ്രകാശനം ചെയ്തു. ഓണക്കച്ചവടത്തിനൊരുങ്ങിയിരുന്ന കേരള വിപണിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ടാണ് പ്രളയം കടന്നു പോയത്. വാണിജ്യമേഖലയിലുണ്ടായ മന്ദത സംസ്ഥാനത്തിന്‍റെയാകെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിച്ചു.  ഈ പ്രതിസന്ധിയില്‍ നിന്ന് വിപണിയെയും അതുവഴി സാമ്പത്തിക മേഖലയെയും കൈപിടിച്ചുയര്‍ത്തുകയാണ് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന്റെ ലക്ഷ്യം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More