ചക്ക കൊണ്ട് 202 വിഭവങ്ങള്‍…! നെയ്യാറ്റിന്‍കര ഷോപ്പിംഗ് ഫെസ്റ്റിവല്‍ ചക്ക മഹോത്സവം കൂടിയാണ്…!

കേരളത്തിന്റെ ഔദ്യോഗിക ഫലം എന്ന പകിട്ടുണ്ട് ചക്കയ്ക്ക് ഇപ്പോള്‍. എന്നാല്‍ ചക്ക കൊണ്ട് 202 വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്ന് അറിയാമോ? എന്നാല്‍ തിരുവനന്തപുരം സ്വദേശിയായ റഫീഖ് ചക്കയുടെ മുഴുവന്‍ ഭാഗങ്ങള്‍ കൊണ്ടും ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്. അതും ഒന്നും രണ്ടുമല്ല 202 എണ്ണം…!

ഈ ചക്ക വിഭവങ്ങള്‍ രുചിച്ചു നോക്കാനും വാങ്ങാനും എവിടേക്ക് പോകണം എന്നോര്‍ത്ത് ടെന്‍ഷന്‍ വേണ്ട. നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ മൈതാനിയില്‍ ജൂണ്‍ 29 മുതല്‍ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടെലിവിഷന്റെ കലാ വ്യാപാര വിപണന മേളയായ ഇന്‍ഡ്രോയല്‍ ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം തന്നെ ചക്ക മഹോത്സവമാണ്.

 

ചക്ക കൊണ്ടുള്ള പുട്ട്, ചക്ക മസാല, ചക്കക്കുരു പൊറോട്ട, ചക്ക അച്ചാര്‍, ചക്ക വരട്ടിയത്, ചക്ക പഴം പൊരി, തുടങ്ങി പല വിധത്തിലുള്ള ചക്ക വിഭവങ്ങളാല്‍ സജീവമാണ് മേള. ഒപ്പം 101 തൊട്ട് കറികളോട് കൂടിയ ചക്ക ഊണും ലഭ്യം. മേളയില്‍ വെച്ച് തന്നെ ചെയ്ത് നല്‍കുന്ന ചക്ക ഐസ്‌ക്രീമാണ് മറ്റൊരു പ്രത്യേകത.

 

ചക്ക വിഭവങ്ങള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കോച്ചിംഗ് ക്‌ളാസും മേളയില്‍ തന്നെ നല്‍കുന്നുണ്ട്. ഒന്‍പത് വ്യത്യസ്ത ഇനത്തില്‍ പെട്ട ചക്കകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top