മുത്തലാഖ് ക്രിമിനല്‍ കുറ്റം

ഇസ്ലാം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) ഭേദഗതിചെയ്യും. മുത്തലാഖ് നിരോധിച്ചുകൊണ്ട് പുതിയ നിയമം ഉണ്ടാക്കുന്നതിന് പകരമാണ് ഐപിസി 497ാം വകുപ്പിന് തുടര്‍ച്ചയായി പുതിയ 497(എ) കൂട്ടിച്ചേര്‍ക്കുന്നത്. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിനുള്ള ബില്ല് മന്ത്രിസഭയുടെ അനുമതിയ്ക്ക് ശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. ഒറ്റയടിയ്ക്കുള്ള തലാഖ് ചൊല്ലലും വിവാഹം വേര്‍പ്പെടുത്തലുമാണ് നിയമവിരുദ്ധ മായി പ്രഖ്യാപിച്ചിരിക്കുന്നത്. ശരീയത്ത് നിയമം അനുസരിച്ച് മൂന്ന് വിധത്തിലുള്ള തലാഖ് ചെല്ലലാണ് ഉള്ളത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News