മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം എത്രയുംവേഗം പരിഹരിക്കണം : ഗവർണർ

kerala maritime board bil governor returned justice sadashivam asks to clear disputes between journalists and advocates

സംസ്ഥാനത്ത് മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം എത്രയും
വേഗംപരിഹരിക്കണമെന്ന് ഗവർണർ ജസ്റ്റീസ് സദാശിവം. തർക്കം നീണ്ടു പോകുന്നത് ആർക്കും ഗുണം ചെയ്യില്ലന്ന് ഗവർണർ വ്യക്തമാക്കി . താൻ ഇക്കാര്യം പല വേദികളിലും പറഞ്ഞിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാൻ സർക്കാരിനോട് നിർദേശിച്ചിരുന്നുവെന്നും ഗവർണർ ചുണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ വജ്ര ജൂബിലി ആലോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ. സമാപന സമ്മേളനം റിപ്പോർട് ചെയ്ത
മാധ്യമ പ്രവർത്തകർക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രത്യേകം നന്ദി പറഞ്ഞു . മാധ്യമ അഭിഭാഷക തർക്കത്തെതുടർന്ന് വജ്ര ജൂബിലിയുടെ
ഉദ്ഘാടന സമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്‌ക്കരിച്ചിരുന്നു.

justice sadashivam asks to clear disputes between journalists and advocates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top