കെഎംഎംഎൽ പാലം തകർന്ന സംഭവം; മരണസംഖ്യ മൂന്നായി

chavara kmml bridge accident death toll increases

കൊല്ലം ചവറ കെ.എം.എം.എൽ ഫാക്ടറിക്കുള്ളിലെ ഇരുമ്പ് പാലം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു സ്ത്രീയുടെ മൃതദേഹം കൂടിയാണ് കണ്ടെടുത്തത്. മരിച്ച മൂന്നുപേരും കെഎംഎംഎൽ ജീവനക്കാരാണ്. പാലം ഉയർത്തിയപ്പോഴാണ് രണ്ട് മൃതദേഹം കൂടി കണ്ടെത്തിയത്.

ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവർത്തകർ എല്ലാവരും ഒരുമിച്ച് പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണം.

ഗുരുതരമായി പരുക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top