നടിയെ ആക്രമിച്ച സംഭവം; മൊഴി മാറ്റിയ മുഖ്യസാക്ഷിയ്ക്കെതിരെ കേസ് എടുക്കും

lakshya

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയ മുഖ്യ സാക്ഷിക്കെതിരെ കേസെടുക്കും. ദിലീപിന് അനുകൂലമായാണ് മൊഴി മാറ്റിയത്. കാവ്യയുടെ വസ്ത്ര വ്യാപാരശാലയായ ലക്ഷ്യയിലെ ജീവനക്കാരാനാണ് മൊഴി മാറ്റിയത്. പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്നുവെന്ന് മൊഴി നല്‍കിയ ജീവനക്കാരനാണ് പിന്നീട് മൊഴി മാറ്റിയത്. സുനി ലക്ഷ്യയില്‍ വന്നതായി അറിയില്ലെന്നാണ് ജീവനക്കാരന്റെ പുതിയ മൊഴി. നിര്‍ണ്ണായക സാക്ഷി മൊഴി മാറ്റിയത് കേസിനെ ബാധിക്കും. അതേസമയം കാവ്യയുടെ ഡ്രൈവര്‍ മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചതിന്റെ രേഖകള്‍ പോലീസിന്റെ കൈവശമുണ്ട്.

lakshya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top