ഐഎസ് ബന്ധം; കണ്ണൂരില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍

ഐഎസ്സുമായി ബന്ധമുള്ള നാലുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായവരുമായി ഇവര്‍ക്കു ബന്ധമുണ്ട് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായവര്‍ക്ക് പാസ്‌പോര്‍ട്ട്, വീസ, യാത്രാരേഖകള്‍ എന്നിവ സംഘടിപ്പിച്ച് കൊടുത്തതില്‍ കസ്റ്റഡിയിലായവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News