സിനിമയിലേക്ക് തിരിച്ചുവരുമോ ? ഒടുവിൽ ഉത്തരം നൽകി നസ്രിയ

നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം ഏറ്റവും കൂടുതൽ കേട്ട ചോദ്യമാണ് എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത്. തിരിച്ചുവരും എന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും, ഇപ്പോൾ ഈ ചോദ്യത്തിന് ഉത്തരവുമായി നസ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നസ്രിയ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂർ ഡെയ്‌സ് കഴിഞ്ഞപ്പോൾ തന്നെ എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുന്നതെന്ന് ചോദ്യങ്ങൾ വന്നിരുന്നുവെന്നും താൻ അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണെന്നും നസ്രിയ പോസ്റ്റിൽ കുറിച്ചു. ചിത്രത്തിൽ പാർവ്വതിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
2014 ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്‌സിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. 2014 ആഗസ്റ്റ് മാസത്തിലായിരുന്നു നസ്രിയയും ഫഹദുമായുള്ള വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നസ്രിയ.
nazriya about her come back