തിരുവനന്തപുരത്ത് പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം പിടിയിൽ

പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം തിരുവനന്തപുരത്ത് പിടിയിൽ. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണ എന്നയാളെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു സംഭവം. രഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം സംഘം മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി കുർഗിലെ കൊക്കയിൽ തള്ളുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News