ഷെറിന്‍ മാത്യുവിന്റെ മൃതദേഹം സംസ്കരിച്ചു

sherin

അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു. ഷെറിന്റെ വളര്‍ത്തമ്മ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. എവിടെയാണ് സംസ്കരിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വളര്‍ത്തമ്മയ്ക്ക് പുറമെ ഉറ്റ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തെന്നാണ് സൂചന. കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയില്‍നിന്നു കണ്ടെത്തിയത്. സംഭവത്തില്‍ ഷെറിന്റെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് പോലീസ് കസ്റ്റഡിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top