ഗെയില്‍ സമരം; പിന്തുണയുമായി യുഡിഎഫ് നേതാക്കള്‍ മുക്കത്തേക്ക്

udf meeting

ഗെയില്‍ സമരത്തിന് പിന്തുണ അറിയിച്ച് യു ഡി എഫ് നേതാക്കള്‍ ഇന്ന് മുക്കത്ത്. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും രാവിലെ 11 മണിയോടെ സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. നേതാക്കളുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും നിലപാടറിയിച്ചു കഴിഞ്ഞതിന് പിന്നാലെ വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഇന്നലെ തന്ന പുനഃരാരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top