തോമസ് ചാണ്ടി വിഷയം; നിര്‍ണായക സി.പി.എം സെക്രട്ടറിയറ്റ് ഇന്ന്

തോമസ് ചാണ്ടി വിഷയത്തിൽ നിര്‍ണായക തീരുമാനങ്ങൾ കൈക്കൊണ്ടേക്കാവുന്ന സി.പി.എം സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം സി.പി.എം സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും നടത്തിയേക്കും. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ യോഗതത്തിൽ സജീവ ചർച്ചയാവും. സി.പി.എം സംസ്ഥാന നേതൃയോഗങ്ങളിലൊന്നിലും ഇതുവരെ ഈ വിഷയം ചര്‍ച്ചയായിട്ടില്ല. ആദ്യമായി ഇന്നാണ് വിഷയം ചര്‍ച്ചയ്ക്കു വരുന്നത്.തോമസ ചാണ്ടി രാജി വയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News