റയാൻ കൊലപാതകം: ബസ് ജീവനക്കാരനെ മനപ്പൂർവ്വം കുടുക്കിയത്

റയാൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമ്‌നൻ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ ബസ് ജീവനക്കാരനെ മനപ്പൂർവ്വം കുടുക്കിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കുട്ടിയെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് തന്നെയാണ് സ്‌കൂൾ ബസിൽ വച്ചതെന്നും സിബിഐ വെളിപ്പെടുത്തി.
വിദ്യാർത്ഥി തന്നെയാണ് സ്‌കൂളിനു സമീപമുള്ള കടയിൽ നിന്ന് വാങ്ങിയത്. ഈ കത്തി ടോയ്‌ലറ്റിനു സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. ഇതേ കത്തിയാണ് പോലീസ് സ്‌കൂൾ ബസിൽ കൊണ്ടുവച്ച് ബസ് ജീവനക്കാരനെ മനപ്പൂർവ്വം കുടുക്കിയത്. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥർ പ്രതിയുമായി കത്തി വാങ്ങിയ കടയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. താൻ തന്നെയാണ് കത്തി വാങ്ങിയതെന്ന് വിദ്യാർത്ഥി സമ്മതിക്കുകയും ചെയ്തു. ഇതോടെ ബസ് ജീവനക്കാരനായ അശോകാണ് കത്തിയുമായി സ്‌കൂളിലെത്തിയതെന്ന പോലീസിന്റെ വാദം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here