Advertisement

തോമസ് ചാണ്ടി; കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് എജി

November 11, 2017
Google News 1 minute Read
thomas chandi

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി നികത്തിയെന്ന കേസില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്നും അനന്തര നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നുമാണ് എ.ജിയുടെ നിയമോപദേശം.

ത്ത നിയമലംഘനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വലിയകുളം സീറോഡെട്ടി റോഡിന്റെ നിര്‍മ്മാണത്തിലാണ് വലിയ ക്രമക്കേട് നടന്നത്. 2012വരെ റിസോര്‍ട്ടിലേക്ക് കരമാര്‍ഗ്ഗം വഴിയില്ലായിരുന്നു. 2013 ലാണ് നെല്‍വയല്‍ നികത്തി ഇങ്ങോട്ട് റോഡ് നിര്‍മ്മിച്ചത്.സര്‍ക്കാറിന്റെ അനുവാദം ഇല്ലാതെയായിരുന്നു നികത്തല്‍ തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് ഈ നികത്തിയത്. പാര്‍ക്കിംഗ് സ്ഥലം തോമസ് ചാണ്ടിയുടെ അധീനതയില്‍ ഉള്ളത് തന്നെയാണ്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ബന്ധപ്പെട്ട അധികാരികള്‍ ഇതിന് അനുമതി നല്‍കിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിയ ഭൂമി മറ്റൊരാളുടെ അധീനതയിലുള്ള ഭൂമിയാണെന്നാണ് വാട്ടര്‍വേള്‍ഡ് കമ്ബനി വ്യക്തമാക്കിയിരുന്നത്. ഇത് പാട്ടത്തിനെടുത്താണ് പാര്‍ക്കിംഗ് ഏരിയയാക്കിയതെന്നും കമ്പനി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ലീലാമ്മ ഈശോ എന്ന സ്ഥലമുടമ തോമസ് ചാണ്ടിയുടെ സഹോദരിയാണെന്നും, അവര്‍ക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് 2014 ല്‍ സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അന്ന് മെമ്മോ വാട്ടര്‍വേള്‍ഡ് കൈപ്പറ്റിയിരുന്നെങ്കിലും വിശദീകരണം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇത് വിവാദമായപ്പോഴാണ് ആ സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന് വാട്ടര്‍വേള്‍ഡ് കമ്പനി പറയുന്നതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here