പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടു; ഒരു ഗ്രാമം മുഴുവൻ ചുട്ടെരിച്ച് കലാപകാരികൾ

ഗ്രാമത്തിലെ യുവാവ് ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയിൽ കലാപകാരികൾ ബംഗഌദേശിൽ ഗ്രാമം ചുട്ടെരിച്ചു. ആക്രമസക്തമായ ആയിരങ്ങൾ അടങ്ങിയ അക്രമിസംഘം വീടുകൾ ആക്രമിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പോലീസ് വെടിവെയ്പ്പും, കണ്ണീർ വാതകവും, റബ്ബർ ബുള്ളറ്റുകൾ ഉപയോഗിക്കലുമെല്ലാം ഉണ്ടായി. റാംഗ്പൂരിലെ ഹർക്കോളി തകുർപ്പരയിൽ ഇന്നലെയുണ്ടായ സംഭവത്തിൽ 30 ലധികം വീടുകളാണ് അക്രമികൾ കത്തിച്ചു കളഞ്ഞത്. ഹബീബുർ റഹ്മാൻ എന്നയാളാണ് മരണമടഞ്ഞത്. വെടിയേറ്റ് സാരമായി പരിക്കേറ്റ ഇയാൾ റാംഗ്പൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 5 ന് ടിറ്റു ചന്ദ്ര റോയ് എന്നയാൾ നടത്തിയ പോസ്റ്റിന്റെ പേരിലായിരുന്നു കലാപമുണ്ടായത്.
Village burned after man posted rude comment about Mohammed on Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here