മുഹമ്മദ് നിസാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. നിസാമിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് സഹോദരങ്ങൾ നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം.
മുഹമ്മദ് നിഷാമിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ്,ബിസിനസ് പാർട്ണർ ബഷീർ അലി എന്നിവര്‍ പരാതി നല്‍കിയത്. ഡിജിപി ലോക്നാഥ് ബെഹറയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്.
ഗുണ്ടകൾക്ക് നിഷാം സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് രേഖകൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.ഇപ്പോൾ ജയിലിൽ കഴിയുന്ന രണ്ട് ഗുണ്ടകളുടെ ബന്ധുക്കൾക്ക് നിഷാമിന്‍റെ ഓഫീസിൽ നിന്ന് പണം നൽകിയെന്നാണ് സഹോദരങ്ങളുടെ ആരോപണം. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here