Advertisement

ഐഎസ് ബന്ധം; കണ്ണൂരില്‍ അറസ്റ്റിലായവരെ ചെന്നൈയിലെത്തിച്ചു

November 23, 2017
Google News 1 minute Read
isis kannur native who joined ISIS dead

ഐ.എസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപ്രതികളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മൂന്നു പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തി. മുണ്ടേരിയിലെ മിഥ്ലജ്, പടന്നോട്ട് മൊട്ടയിലെ എം.വി. റാഷിദ്, തലശേരിയിലെ യു.കെ. ഹംസ എന്ന ബിരിയാണി ഹംസ എന്നിവരെയാണ് ചെന്നൈയില്‍ എത്തിച്ചത്. സി.ഐ: വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചെന്നൈയില്‍ എത്തിയത്.

സിറിയയിലേക്കു കടന്ന് ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണു ലക്ഷ്യം. കണ്ണൂരില്‍ നിന്ന് ഐ.എസുമായി ബന്ധപ്പെട്ട് ഭൂരിപക്ഷംപേര്‍ക്കും ചെന്നൈയുമായി ബന്ധമുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here