Advertisement

വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ്: ഷാഫി പറമ്പിൽ

May 11, 2024
Google News 1 minute Read
shafi parambil against cpim

വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. നാടിനെ വിഭജിപ്പിക്കുന്നവരുടെ പട്ടികയിൽ തൻ്റെ പേര് കാണില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഒരു വർഗീയ ധ്രുവീകരണത്തിനും വടകര നിന്നു കൊടുത്തിട്ടില്ല. നാളെ നിന്നുകൊടുക്കില്ല. കാഫിറിൻ്റെ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുന്നില്ല. വർഗീയത പറഞ്ഞ് ഇതുവരെ ജയിച്ചിട്ടില്ല. തൻ്റേത് വർഗീയ രാഷ്ട്രീയമല്ല. സിപിഐഎം നേതാക്കളുടെ വാക്കുകൾ നരേന്ദ്രമോദിയുടെ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷയാകരുത്. കാഫിർ സ്ക്രീൻ ഷോട്ട് വ്യാജമാണെങ്കിൽ തിരുത്താൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Story Highlights: shafi parambil against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here