ഭാര്യയും പെണ്‍മക്കളും പണം തട്ടിയെടുത്തെന്ന പരാതിയുമായി മാറഡോണ രംഗത്ത്

മുന്‍ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് പണം തട്ടിയെടുത്തെന്ന പരാതിയുമായി ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ രംഗത്ത്. മുന്‍ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, മക്കളായ ഡല്‍മ, ജിയോന്നിന എന്നിവര്‍ക്കെതിരെയാണ് മാറഡോണയുടെ പരാതി.29കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ആരോപണം. തട്ടിയെടുത്ത പണം മൂവരും ചേര്‍ന്ന് യുറഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഈ തുക ഉപയോഗിച്ച് അമേരിക്കയില്‍ വസ്തുവകകള്‍ വാങ്ങിയെന്നും മാറഡോണ പറയുന്നു. 1998ലാണ് മാറഡോണ ക്ലോഡിനയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ 2003ല്‍ ഇവര്‍ പിരിഞ്ഞു.
Maradona
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here