Advertisement

വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

November 28, 2017
Google News 0 minutes Read
kidnap tried to kidnap actress in 2010 says suneesh woman judge kidnap attempt failed

വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. സ്വകാര്യ ടാക്‌സി സ്ഥാപനത്തിലെ ഡ്രൈവർ രാജീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് ഇയാൾ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

കർകർദോമ കോടതിയിലേക്ക് പോകുന്നതിനായി ജഡ്ജി ടാക്‌സിയിൽ കയറി. എന്നാൽ രാജീവ് ദേശീയപാത 24 ഹപൂർ ഭാഗത്തേക്ക് വാഹനം ഓടിക്കുകയുമായിരുന്നു. തെറ്റായ ദിശയിൽ വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ഗാസിപുർ ടോൾ പ്ലാസയിൽ വാഹനം കുടുങ്ങിയതിനെ തുടർന്ന് പോലീസ് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here