Advertisement

ഒരു കഥ സൊല്ലട്ടുമാ… വിജയ് സേതുപതിയ്ക്ക് അവാര്‍ഡ് നല്‍കി മഞ്ജു പറഞ്ഞത്!!

November 29, 2017
Google News 1 minute Read
vijay sethupathy

ഏഷ്യാവിഷന്‍ അവാര്‍ഡ് നിശയില്‍ മികച്ച നടനുള്ള പുരസ്കാരം വിജയ് സേതുപതിയ്ക്ക് കൈമാറിയത് നടി മഞ്ജു വാര്യരാണ്. ഒരു കഥൈ സൊല്ലട്ടുമാ എന്ന ആമുഖത്തോടെയാണ് വിജയ്ക്ക് മഞ്ജു പുരസ്കാരം കൈമാറിയത്. വിജയുടെ വലിയ ഫാനാണ് താരമെന്നും എല്ലാ സിനിമയും കണ്ടിട്ടുണ്ടെന്നും, ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ഉണ്ടാകട്ടെയെന്നും മഞ്ജു പറഞ്ഞു. താനും മഞ്ജുവിന്റെ വലിയ ഫാനാണെന്നാണ് തിരികെ മൈക്ക് വാങ്ങിയ വിജയ് വ്യക്തമാക്കിയത്.

മോഹന്‍ലാലാണ് തന്റെ ഇഷ്ടതാരമെന്നും ചടങ്ങില്‍ വച്ച് വിജയ് സേതുപതി വ്യക്തമാക്കി. മമ്മൂട്ടിയുടെ രാജമാണിക്യം, ജയറാമിന്റെ ഭാഗ്യ ദേവത, തൊണ്ടി മുതലും ദൃക്സാക്ഷിയുമെല്ലാം പ്രീയപ്പെട്ട സിനിമകളാണെന്നും താരം വ്യക്തമാക്കി.

vijay sethupathy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here