വാനോളം ഉയര്‍ന്ന് പ്രണയം; വിമാനത്തിലെ ഗാനം എത്തി

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വിമാനത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. സ്വന്തമായി വിമാനം നിര്‍മ്മിച്ച ബധിരനും മൂകനുമായ സജി തോമസ് എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നവാഗതനായ പ്രദീപ് എം നായരാണ് ചിത്രം ഒരുക്കുന്നത്.ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥീരാജ്, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വെങ്കിട്ട് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, പി ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന, എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നജിം അര്‍ഷാദും, ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.
Vaaniluyare Lyrical Video Song, vimanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here