മുംബൈയിൽ തീപിടുത്തം; 12 പേർ മരിച്ചു

അന്ധേരിയിൽ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. അന്ധേരിയിലെ സഖി നാകയിലെ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
തീപിടിത്തത്തിൽ നാല് പേർക്കു ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇവരെ സമീപത്തുള്ള രാജ്വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തെ തുടർന്നു കെട്ടിടത്തിൻറെ ഒരു ഭാഗം ഇടിഞ്ഞു വീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടർന്നു അഗ്‌നിശമനസേന ഇവർക്കായി പരിശോധന നടത്തിവരികയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here