മിഠായി തെരുവ് ഒരുങ്ങി; ഇന്ന് ഉദ്ഘാടനം
മിഠായിത്തെരുവിന്റെ പൈതൃകം സംരക്ഷിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയാനാണ് മിഠായി തെരുവിന്റെ പുതിയ മുഖം സന്ദകര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നത്. വൈകിട്ട് വൈകുന്നേരം ഏഴിന് മാനാഞ്ചിറ ൈമതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച തെരുവിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ടി. . വാസുദേവൻ നായർ, എം.ജി.എസ് നാരായണൻ, യു.എ. ഖാദർ എന്നിവരെ ആദരിക്കും.പൈതൃകത്തെരുവിന്റെ പ്രൗഢി കൂട്ടാന്‍ എസ്.കെ. പൊറ്റക്കാടിന്റെ ‘തെരുവിന്റെ കഥ’ സിമന്റ് റിലീഫ് മ്യൂറല്‍ ശില്‍പ്പങ്ങളായി ഒരുങ്ങിയിട്ടുണ്ട്. മിഠായിത്തെരുവിന്റെ വടക്കേ അറ്റത്ത് പതിനഞ്ച് പാനലുകളിലായാണ് ശില്‍പ്പങ്ങള്‍ തയ്യാറായിരിക്കുന്നത്.
Sm street
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here