തിരുവനന്തപുരത്തെ 15 ഹോട്ടലുകൾക്ക് പൂട്ട് വീണു

തിരുവനന്തപുരം നഗരത്തിലെ 15 ഹോട്ടലുകൾക്ക് പൂട്ട് വീണു. ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ഹോട്ടലുകൾക്കാണ് പൂട്ട് വൂണിരിക്കുന്നത്. സെക്രട്ടേറിയറ്റിനും എംഎൽഎ ക്വാട്ടേഴ്‌സിനും സമീപത്ത് പ്രവർത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യ സുരക്ഷ കമീഷണറുടെ പരിശോധനയെത്തുടർന്ന് പൂട്ടിയത്.
3,42,500 രൂപ പിഴയും ഭക്ഷ്യ സുരക്ഷ വകുപ്പ് ഈടാക്കി. പത്ത് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പത്ത് പ്രത്യേക സ്‌ക്വാഡുകൾ 60 ഹോട്ടലുകളിലായാണ് പരിശോധന നടത്തിയത്.
പൂട്ടിയ ഹോട്ടലുകൾ :
ഹൗസിങ് ബോർഡ് കാന്റീൻ
വാന്റോസ് ജംഗ്ഷനിലെ ഭക്ഷണശാല
ദീപ ഹോട്ടൽ
ജിത്തു ജോജി
ഹോട്ടൽ കസാമിയ
ട്രിവാൻഡ്രം കഫറ്റീരിയ
ഹോട്ടൽ ചിരാഗ് ഇൻ
ഹോട്ടൽ അരോമ ക്ലാസിക്
ഗുലാൻ ഫാസ്റ്റ് ഫുഡ്
ഹോട്ടൽ ടി കെ ഇന്റർനാഷണൽ
ഹോട്ടൽ അരുൾ ജ്യോതി
ഹോട്ടൽ സം സം
കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി കാന്റീൻ
കുട്ടനാട് റസ്റ്റോറന്റ്
തനി നാടൻ ഊണ്
15 hotels shut down in thriuvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here