മാഹിയിൽ വൻ വിദേശ മദ്യവേട്ട

മാഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്ന 72കുപ്പി മദ്യം പിടിച്ചെടുത്തു. ഹൈവേ പോലീസാണ് മദ്യം പിടികൂടിയത്. അഴിയൂര്‍ അണ്ടി കമ്പനിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് സംഭവം. പോലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓട്ടോ െ്രെഡവറും മറ്റൊരാളും ഇറങ്ങി ഓടുകയായിരുന്നു. കെ.എല്‍.18 ഡി9635 ഓട്ടോയും മദ്യവും ഒരു മൊബൈല്‍ ഫോണും ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്തു. ചേമ്പാൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് പെട്ടികളിലായി ഓട്ടോയുടെ പിൻഭാഗത്താണ് മദ്യം സൂക്ഷിച്ചിരുന്നത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News