Advertisement

രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്

January 1, 2018
Google News 1 minute Read
vidarbha bags ranji cricket trophy

രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി വിദർഭ. ഇൻഡോറിലെ ഹോകർ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഡൽഹിയെ 9 വിക്കറ്റിന് തോൽപ്പിച്ചാണ് വിദർഭ കന്നി കിരീടം സ്വന്തമാക്കിയിരിക്കുന്നത്.

വിദർഭയുടെ ആദിത്യ താകറെയും രജനീഷ് ഗുർബാനിയും മികച്ച പ്രകടനമാണ് ഫൈനലിൽ കാഴ്ച്ചവെച്ചത്.

ഡൽഹിയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 295ന് മറുപടിയായി വിദർഭ 547 റൺസ്
നേടി. 252 റൺസിന്റെ ആധികാരിക ലീഡാണ് വിദർഭ നേടിയത്. തുടർന്ന് രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഡൽഹി നാലാം ദിനം രണ്ടു വിക്കറ്റിന് 74 റൺസെന്ന നിലയിൽ തോൽവി അഭിമുഖീകരിച്ചു. എട്ടു വിക്കറ്റ് ശേഷവും വിദർഭയേക്കാൾ 178 റൺസിനു പിന്നിലായിരുന്നു ഡൽഹി.

 

vidarbha bags ranji cricket trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here