ചൈനീസ് സേന അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്

ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നു കയറിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഡിസംബര്‍ മാസത്തിലാണ് സംഭവം. റോഡ് നിര്‍മാണ ഉപകരണങ്ങളുമായാണ് സൈന്യം ഇന്ത്യയിലേക്ക് കടന്നു കയറിയത്. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി ഗ്രാമമായ സിയാംഗിലാണ് സേനയെത്തിയതെന്നാണ് സൂചന.
200മീറ്ററോളം ദൂരത്തില്‍ സൈന്യം കയറി. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇവരെ തടഞ്ഞു. ഇന്ത്യയുടെ നടപടിയെ തുടര്‍ന്നു ചൈന റോഡ് നിര്‍മാണ ഉപകരണങ്ങള്‍ ഉപേക്ഷിച്ചു പിന്മാറിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ദോക്ലാ വിഷയത്തില്‍ ഇന്ത്യും ചൈനയും ഇടഞ്ഞിരുന്നു.ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തായി ചൈനീസ് സേന നിലയുറപ്പിക്കുകയും റോഡ് നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു. ഇതേ സംഘമാണ് അതിര്‍ത്തി കടന്നും റോഡ് നിര്‍മ്മാണം നടത്തിയതെന്നാണ് സൂചന.
china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here