ഫാഷൻ ലോകം പിടിച്ചടക്കി കഫ്താൻ; കഫ്താൻ തയ്ക്കാം വീട്ടിൽ തന്നെ

kaftan cutting stitching tutorial

ഇറുകിയ വസ്ത്രങ്ങൾക്ക് വിട പറഞ്ഞ് ഫാഷൻ ലോകം അയഞ്ഞ വസ്ത്രങ്ങളിലേക്ക് ചേക്കേറുകയാണ്. ഇതിൽ കഫ്താനാണ് പുതിയ താരം. അലസ സൗന്ദര്യത്തിന്റെ പര്യായം എന്ന് തന്നെ വിശേഷിപ്പിക്കാം കഫ്താനെ.

അറേബ്യൻ വസ്ത്രമാണ് കഫ്താൻ. രണ്ട് തരത്തിൽ കഫ്താൻ ഇന്ന് വിപണിയിൽ ലഭ്യമാണ്. നീളം കൂടിയതും നീളം കുറഞ്ഞതും. നീളം കുറഞ്ഞ കഫ്താൻ ജീൻസിനോടൊപ്പം ധരിക്കാം. നീളം കൂടിയതിനോടൊണ് പെൺകുട്ടികൾക്ക് പ്രിയം.

ഈ നീളം കൂടിയ കഫ്താൻ തയ്ക്കുന്നതും എളുപ്പമാണ്. നീളത്തിൽ ഡിസൈനുള്ള തുണി രണ്ടായി മടക്കി ഇഷ്ടമുള്ള കഴുത്ത് വെട്ടിയ ശേഷം കൈക്കുഴി മുതൽ സ്ലിറ്റ് ഭാഗം വരെ ഒറ്റ തയ്യൽ മതി. ഒരാൾക്ക് വേണ്ട വണ്ണത്തിൻറെ ഇരട്ടി വണ്ണമെടുത്താൽ മതി. അരികിൽ ലെയ്‌സോ തൊങ്ങളുകളോ കൂടി പിടിപ്പിച്ചാൽ സ്റ്റൈലൻ കഫ്താൻ റെഡി.

kaftan cutting stitching tutorialനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More