പള്ളിവികാരിയെ മയക്കിക്കിടത്തി കവർച്ച; ബയോ കെമിസ്റ്റും ഡോക്ടറും പ്രതികൾ

മറയൂർ സെന്റ് മേരീസ് പള്ളിവികാരിയെമയക്കികിടത്തി കവർച്ച നടത്തിയ കേസിൽ ജീവ രസതന്ത്രജ്ഞൻ (ബയോ കെമസ്റ്റ്) അറസ്റ്റിൽ. പുതുച്ചേരി മറമല നഗർ ബൽറാം പേട്ട് സ്വദേശി അരുൺ കുമാർ(26)നെയാണ് മറയൂർ പൊലീസ് പുതുച്ചേരിയിൽ എത്തി അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം മോഷണത്തിൽ പങ്കാളിയായതിരുവണ്ണാമല സ്വദേശിയും എം.എബി.ബി.എസ്‌ഡോക്ടറുമായ യശ്വന്ത്(25) നായി പൊലീസ് തിരച്ചിൽ നടത്തി വരുന്നു. പ്രതിയെ മറയൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഒക്‌ടോബർ മാസം ഇരുപത്തിനാലാം തീയതി രാത്രി വിജയപുരം രൂപതയുടെ കീഴിലുള്ള മറയൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളിവികാരിയുടെ മുറിയിലാണ് ഇരുവരും കവർച്ച നടത്തിയത്. പള്ളിവികാരി ഫാ. ഫ്രാൻസിസ് നെടുംപറമ്പിലിനെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മയക്കിക്കിടത്തിയ ശേഷം പള്ളിമുറിയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും, ലാപ്പ് ടോപ്പ് , നോട്ട് പാട് , ക്യാമറ എന്നിവയും സംഘം മോഷ്ടിച്ചു. അടുത്ത ദിവസം രാവിലെ കുർബാനയ്‌ക്കെത്തിയ ഇടവക അംഗങ്ങളാണ് പള്ളിവികാരി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തുടർന്ന് വികാരിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയോപ്പാഴാണ്വിവരങ്ങൾ അറിയുന്നത്.
ബംഗളൂരൂവിനെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ചർച്ച് ചാപ്പലിൽ സേവനം അനുഷ്ഠിച്ചുവരുന്നതിനിടെ പരിചയപ്പട്ട ഹേമന്ദ് , സുദേവ് എന്നീ യുവാക്കൾ കഴിഞ്ഞരാത്രി പള്ളിയിൽ അതിഥികളായി താമസിച്ചിരുന്നതായി പോലീസിന് മൊഴിനൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മറയൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സി സി ടി വി ക്യാമറയിൽ യുവാക്കൾ പുലർച്ചെ മൂന്നരക്ക് ബാഗുമായി കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറയൂർ ടൗണിൽ നിന്നും ഓട്ടോറിക്ഷയിൽ തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേക്ക് പോയതായും വിവരം ലഭിച്ചു. പിന്നീട് യാതൊരു തുമ്പും ഇല്ലാതിരുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച ഇടുക്കി സൈബർ സെല്ലിന്റ് സഹായത്തോടെ മറയൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം പല ഘട്ടങ്ങളിലും വഴിമുട്ടി.
മോഷ്ടാക്കൾ അതിവിദഗ്തരായിരുന്നതിനാലും സുദേവ്, ഹേമന്ദ് എന്നീ വ്യാജ പേരുകളുമാണ് ഉപയോഗിച്ചിരുന്നതിനാലും പല ഘട്ടങ്ങളിലും നിരപരാധികളെ തെറ്റിദ്ധരിച്ച് ചോദ്യം ചെയ്യേണ്ടി വന്നു. ഇത്തരത്തിൽ പാലക്കാട്, ഉദുമലപേട്ട , ചെന്നൈ, എന്നിവടങ്ങളിലെ ഇരുപതോളം പേരിലേക്കാണ് പോലീസിന്റെ ശ്രദ്ധ തിരിച്ചു വിട്ടത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലൊടുവിലാണ് യഥാർത്ത കുറ്റവാളികളിലേക്ക് എത്തിചേരാൻ പൊലീസിന് സാധിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ചെന്നൈ ,പുതുച്ചേരി എന്നിവടങ്ങളിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയാണ് സുദേവ് എന്ന പേരിൽ മറയൂരിലെത്തിയ അരുൺ കുമാർ എന്ന ജീവ രസതന്ത്രജ്ഞനെ പിടികൂടാൻ സാധിച്ചത്. ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെ മറയൂർ എസ്.ഐ ജി.അജയകുമാർ,അഡീഷണൻ എസ്.ഐ റ്റി.ആർ രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോളി ജോസഫ്, അബ്ബാസ് റ്റി.എം, ഉമേഷ് ഉണ്ണി, ബിജുമോൻ കെ.സി, ടോമി ജോസഫ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ്പ്രതിയെ പിടികൂടിയത്. മറയൂർ സെന്റ് മേരീസ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here