സെഞ്ചൂറിയന്‍ ടെസ്റ്റ്; ക്യാപ്റ്റനിലേറി ഇന്ത്യ

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരുത്തില്‍ ടീം ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സൗത്താഫ്രിക്ക നേടിയ 335 റണ്‍സിനെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയിട്ടുണ്ട്. 85 റണ്‍സുമായി ക്യാപ്റ്റന്‍ കോലി ക്രീസിലുണ്ട്. 11 റണ്‍സ് നേടിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് ക്യാപ്റ്റന് കൂട്ടായി ക്രീസില്‍ ഉള്ളത്. 46 റണ്‍സ് നേടിയ മുരളി വിജയ് മാത്രമാണ് കോലിയെ കൂടാതെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ധവാന് പകരം ടീമിലെത്തിയ ലോകേഷ് രാഹുലിന് 10 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സൗത്താഫ്രിക്കയേക്കാള്‍ 152 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ. കോലി-പാണ്ഡ്യ ആറാം വിക്കറ്റ് കൂട്ടുക്കെട്ടിന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞാലേ സൗത്താഫ്രിക്കയുടെ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here