പതഞ്ജലിക്ക് ഖത്തറിൽ നിരോധനം

ബാബ രാംദേവിന്റെ പതഞ്ജലിക്ക് ഖത്തറിൽ നിരോധനം. അനുവദിനീയമായതിലും അധികം അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ പതഞ്ജലി ഉൽപ്പന്നങ്ങൾ വാങ്ങാനോ വിൽക്കാനോ പാടില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഖത്തറിലെ വിൽപനശാലകളിൽനിന്നുള്ള സാമ്പിളുകൾ പരിശോധിച്ചാണ് ഉത്പന്നങ്ങൾ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഈ മരുന്നുകൾ ഖത്തർ മെഡിക്കൽ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തി. ഇതിനെ തുടർന്നാണ് പതഞ്ജലിയുടെ ഖത്തർ ഘടകത്തോട് ഉത്പന്നങ്ങൾ തിരികെ വിളിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. ഇവ ഇനി വിൽക്കാൻ പാടില്ലെന്നും ചികിത്സകർ രോഗികൾക്ക് ഇവ ശുപാർശ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
patanjali banned in qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here