കൊണ്ടും കൊടുത്തും കണ്ണൂര്‍ സിപിഎം ജില്ലാ സമ്മേളനം

സിപിഎം എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എംഎല്‍എമാര്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് വിമര്‍ശനം. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ഒപ്പം പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന് എതിരെയുള്ള വ്യക്തിപൂജ വിഷയവും അണികള്‍ക്കിടയില്‍ ചര്‍ച്ചയായി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി അംഗങ്ങള്‍ രണ്ട് തട്ടിലായി. കൂടാതെ സിപിഐയ്‌ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കീഴാറ്റൂര്‍ സമരത്തില്‍ സിപിഎം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം നിന്നപ്പോള്‍ സിപിഐ സമരത്തെ അനുകൂലിച്ചത് ശരിയായ നിലപാട് ആയില്ലെന്നും സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here