ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു; റെയ്‌ന ടീമില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സുരേഷ് റെയ്‌ന വിണ്ടും ടീമില്‍ ഇടംപിടിച്ചു. ശ്രീലങ്കക്കെതിരായ ട്വന്റി-20 ടീമിലുണ്ടായിരുന്ന ബേസില്‍ തമ്പിയെ ഒഴിവാക്കിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി 18നാണ് സൗത്താഫ്രിക്കയില്‍ ആദ്യ ട്വന്റി-20 മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഫെബ്രുവരി 21നും മൂന്നാം മത്സരം ഫെബ്രുവരി 24നും നടക്കും.
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ്.ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, എം.എസ്.ധോണി, സുരേഷ് റെയ്ന, ദിനേശ് കാർത്തിക്, ഹർദിക് പാണ്ഡ്യ, മനേഷ് പാണ്ഡെ, അക്സർ പട്ടേൽ, യുവേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here