Advertisement

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് രക്ഷപ്പെടാന്‍ മാര്‍ച്ച് വരെ സമയം

February 2, 2018
Google News 0 minutes Read
to take action on pondicherry fake vehicle registration

സംസ്ഥാനത്ത് നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്ന പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് ശിക്ഷാ നടപടികള്‍ ഇല്ലാതെ പിഴയടച്ച് രക്ഷപ്പെടാന്‍ മാര്‍ച്ച് വരെ സമയം അനുവദിച്ചിരിക്കുന്നു. നേരത്തെ ജനുവരി 15 വരെയായിരുന്നു നികുതി അടയ്ക്കാന്‍ സമയം അനുവദിച്ചിരുന്നത്. അതാണ് കാലാവധി നീട്ടി മാര്‍ച്ച് വരെ ആക്കിയിരിക്കുന്നത്. രണ്ടായിരത്തോളം ആഡംബരവാഹനങ്ങള്‍ നികുതി വെട്ടിക്കുന്നതിനു വേണ്ടി കൃത്രിമ രേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നേടിയതായി കണ്ടെത്തിയിരുന്നു. നി​കു​തി അ​ട​യ്ക്കു​ന്ന​തി​നും ര​ജി​സ്‌​ട്രേ​ഷ​ന്‍ കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ണ്ടി​ച്ചേ​രി​യി​ല്‍​നി​ന്നു​ള്ള എ​തി​ര്‍​പ്പി​ല്ലാ​രേ​ഖ ഇ​ല്ലെ​ങ്കി​ലും നി​കു​തി സ്വീ​ക​രി​ക്കാ​ന്‍ ആ​ർ​ടി​ഒ​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here