റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് രാഹുല്‍ ഗാന്ധി

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ വലിയ അഴിമതികള്‍ നടന്നിട്ടുള്ളതിനാലാണ് അതേ കുറിച്ചുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാതെ രഹസ്യാത്മകമാക്കുന്നതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റാഫേല്‍ ഇടപാടിനെക്കുറിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ വിമര്‍ശനം. എന്തിനാണ് റാഫേല്‍ ഇടപാടിലെ കണക്കുകള്‍ ഇത്ര രഹസ്യമായി വെക്കുന്നതെന്നും അത് രഹസ്യമാക്കി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് അതില്‍ അഴിമതി ഉണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
The Defence Minister says that we will not reveal the amount paid for buying #Rafael aircrafts. What does this mean? This only means there is a scam. Modi ji personally went to Paris, he changed the deal. The whole country knows it: Congress President Rahul Gandhi pic.twitter.com/C81lszYE9g
— ANI (@ANI) February 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here