Advertisement

അഴിമതിക്കേസില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയ്ക്ക് തടവ്

February 8, 2018
Google News 0 minutes Read

അഴിമതിക്കേസില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ്. ബംഗ്ലാദേശ് കോടതിയാണ് തടവ് വിധിച്ചത്. അനാഥാലയത്തിന് വകയിരുത്തിയ തുകയില്‍ 252,000 ഡോളര്‍ സ്വന്തം പേരിലുള്ള ട്രസ്റ്റ് സ്വന്തമാക്കിയെന്നാണ് ഖാലിദ സിയയ്ക്ക് എതിരെ നിലനിന്നിരുന്ന കേസ്. സിയയുടെ മകനും കേസിലെ പ്രതിയാണ്. മറ്റ് അഞ്ച് പ്രതികള്‍ക്ക് പത്ത് വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിയ കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here