സിപിഎമ്മിനെയും എം.എം മണിയെയും രൂക്ഷമായി വിമര്‍ശിച്ച് കെ.കെ ശിവരാമന്‍

മന്ത്രി എം.എം മണിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രംഗത്ത്. സിപിഎം തുടര്‍ച്ചയായി മുന്നണി മര്യാദ പാലിക്കാതിരിക്കുന്നുവെന്ന് കെ.കെ ശിവരാമന്‍ കുറ്റപ്പെടുത്തി. കണ്ണുരുട്ടിക്കാണിച്ചാല്‍ പേടിക്കാന്‍ വേറെ ആളെ വിളിക്കണമെന്ന് സിപിഎമ്മിനെ വിമശിച്ച് അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം മണി പരസ്യമായി പുലഭ്യം പറയുകയാണ്. പിന്നാലെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞുനിന്ന് പറയാന്‍ അറിയാമെന്നും കെ.കെ ശിവരാമന്‍ ആഞ്ഞടിച്ചു. സിപിഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം. സിപിഐ ഇടതുപക്ഷത്തിന്റെ ശത്രുവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top