Advertisement

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ തുടങ്ങി

February 12, 2018
Google News 1 minute Read
cpm-rss

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയിൽ ആർഎംപി- സിപിഎം സംഘർഷത്തില്‍ ആറ്  സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് കൊയിലാണ്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.  പുളിയഞ്ചേരി വായനാശാലയിൽ ഇരുന്നവർക്കാണ് വെട്ടേറ്റത്. കെ.ടി സിജേഷ്, കെ.ടി രാജൻ, കെ.ടി അച്ചുതൻ, ബിജു, വിവേക്, ബിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഓര്‍ക്കാട്ടേരിയിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്.   എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here