വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തി ആര്യ; 16 മത്സരാർത്ഥികളിൽ ഈ മലയാളികളും
വധുവിനെ തേടി ഫോസ്ബുക്ക് ലൈവിൽ ആര്യ എത്തിയത് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കണ്ടത്. എന്തൊക്കെയാകും ആര്യയുടെ ഡിമാൻഡ്‌സ് എന്ന് കാത്തിരുന്നവർ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ് ആര്യ നൽകിയത്. ഭാവി വധു സിനിമാലോകത്ത് നിന്നു വേണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ മതിയെന്നുമാണ് ആര്യയുടെ നിബന്ധന.
തന്നെ ഇഷ്ടപ്പെടുന്നവർക്ക് അപേക്ഷിക്കാനായി ഒരു നമ്പറും ആര്യ നൽകിയിരുന്നു. അതിൽ വന്ന അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 16 പേരുമായി ഒരു റിയാലിറ്റി ഷോ അണിയറയിൽ ഒരുങ്ങുകയാണ്. ഇതിൽ വിജയിക്കുന്ന മത്സരാർത്ഥിയെ ആര്യ വിവാഹം കഴിക്കും. ആര്യയ്ക്ക് പരിണയം എന്ന പേര് നൽകിയിരിക്കുന്ന റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടിവിയിൽ തിങ്കളാഴ്ച്ച രാത്രി 9.30 മുതൽ സംപ്രേക്ഷണം ആരംഭിക്കും.
16 മത്സരാർത്ഥികളിൽ മൂന്ന് മലയാളികളും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. സീതാ ലക്ഷ്മി, ദേവ സൂര്യ, ആയിഷ ലാൽ എന്നിവരാണ് അവർ.
എങ്ക വീട്ട് മാപ്പിളൈ എന്നാണ് ഇതിന്റെ തമിഴ് പതിപ്പിന്റെ പേര്. തമിഴ് പതിപ്പ് കളേഴ്‌സ് ടിവി തമിഴാണ് സംപ്രേക്ഷണം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here