ഇതൊരു കരച്ചില് പടമല്ലാ…..മോഹന്‍ലാല്‍ ടീസറെത്തി

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടി എന്ന സ്ത്രീയുടെ കഥയാണ് മോഹന്‍ലാല്‍. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ് ചിത്രം പറയുന്നത്. ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒപ്പം വരിക്കശ്ശേരി മന ഒരു കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. സിനിമയുടെ ചിത്രീകരണത്തിനായി കവിതാ തീയറ്ററില്‍ 1500ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച നരസിംഹം സിനിമയുടെ റിലീസ് ഷൂട്ട് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here