പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലിൽ കണ്ടെത്തി

police woman found dead in railway track

മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ പോലീസിലെ ലോക്കൽ ആംസ് യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന പ്രതീക്ഷ ഷിൻഡെയുടെ മൃതദേഹമാണ് റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത്. കുർള പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സോലാപുർ സ്വദേശിനിയാണ് പ്രതീക്ഷ. ഉച്ചയോടെ സെൻട്രൽ റെയിൽവേ ലൈനിലെ സയൻകുർള സ്റ്റേഷനുകൾക്കിടെയാണ് മൃതദേഹം കണ്ടെടുത്തത്. പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top