മരണക്കിടക്കയിലും ശ്രീദേവിയെ സുന്ദരിയായി ഒരുക്കിയത് ഈ ബോളിവുഡ് നടി

ചെമ്പട്ടുടുത്ത്, സ്വർണാഭരണ വിഭൂഷിതയായി നവവധുവിനെ പോലെയാണ് ശ്രീദേവ് യാത്രയായത്. ഫെബ്രുവരി 28 നായിരുന്നു ശ്രീദേവിയുടെ സംസ്‌കാരം. ഇന്ത്യൻ സിനിമയുടെ താരറാണിയുടെ പകിട്ടൊട്ടും കുറയാതെ മേക്കപ്പ് ആർട്ടിസ്റ്റുകൾക്കൊപ്പം നിന്ന് ശ്രീദേവിയെ ഒരുക്കാൻ സഹായിച്ചത് മറ്റാരുമല്ല, ശ്രീദേവിയുടെ സുഹൃത്ത് റാണി മുഖർജിയാണ് !
ശ്രീദേവിയുടെ അവസാന ചിത്രമായ മോമിൽ താരത്തെ ാെരുക്കിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് പാട്ടീലാണ് ശ്രീദേവിയെ ഒരുക്കിയത്. ഹെയർസ്റ്റൈലിസ്റ്റ് നൂർജഹാനാണ് ഇക്കാര്യം പറഞ്ഞത്. രാജേഷ് പാട്ടീൽ ഒരുക്കുന്നത് താരത്തിന് വല്യ ഇഷ്ടമായിരുന്നുവെന്നും നൂർജഹാൻ പറഞ്ഞു.

Make up artist Rajesh Patil
സാധാരണഗതിയിൽ ഒരു മണിക്കൂറെടുത്താണ് ശ്രീദേവിയെ തങ്ങൾ ഒരുക്കാറ്. എന്നാൽ അവസാനമായി ഒരുക്കിയപ്പോൾ വെറും അഞ്ച് മിനിറ്റ് മാത്രമാണ് എടുത്തത്. ദിറുതി പിടിച്ചിരുന്നില്ലെങ്കിൽ കൂടിയും സമയം പെട്ടെന്ന് പോയതുപോലെ തോന്നി. ശ്രീദേവിക്ക് ഇഷ്ടപ്പെട്ട പൊട്ടും ലിപ്സ്റ്റിക്കുമാണ് തങ്ങൾ തെരഞ്ഞെടുത്തത്. ചുവന്ന നിറമുള്ള പൊട്ടിനോടും ലിപ്സ്റ്റിക്കിനോടുമായിരുന്നു ശ്രീദേവിക്ക് എന്നും പ്രിയം. ഒരു ഷൂട്ടിന് പോകാൻ തയ്യാറാകുന്ന പോലെ അത്ര സുന്ദരിയായിരുന്നു ശ്രീദേവി, നിറകണ്ണുകളോടെ നൂർജഹാൻ പറഞ്ഞു.

Noorjahan, hairstylist
ശ്രീദേവിയെ മേക്കപ്പ് ചെയ്തപ്പോൾ രാജേഷിന്റെ കൈകൾ വിറക്കുകയായിരുന്നു. അനിൽ കപൂറിന്റെ ഭാര്യ സുനിതയും റാണി മുഖർജിയും ചേർന്നാണ് ശ്രീദേവിയെ സാരി ഉടുപ്പിച്ചത്. ശ്രീദേവിയുടെ ആഭരണ കളക്ഷനിൽ താര്തതിനേറ്റവും പ്രിയപ്പെട്ട സൗത്ത് ഇന്ത്യൻ ആഭരണങ്ങളാണ് ശ്രീദേവിയെ അണിയിച്ചതെന്നും നൂർജഹാൻ പറയുന്നു.

Noorjahan, hairstylist
this bollywood actress did sridevi last make up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here