ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയാ വാര്യർ; ഏറ്റവും പുതിയ ചിത്രങ്ങൾ

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’. ചിത്രത്തിൽ ഗ്ലാമറസായാണ് പ്രിയ എത്തുന്നത്. സിനിമയിലെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Read Also : പ്രിയാ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

പ്രിയ ആരാധകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ വൈറലായിരുന്നു.  ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. പ്രിയാ വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹൻലാൽ ചിത്രം ‘ഭഗവാൻ’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്.

Read Also : പ്രിയാ വാര്യറുടെ പുതിയ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’; ടീസര്‍ പുറത്തിറക്കി

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

അതേസമയം, അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരുന്നു. ബോണി കപൂറിന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്ന് പ്രശാന്ത് പറഞ്ഞു. ചിത്രത്തിന് നൽകിയിരിക്കുന്നത് ഒരു സാധാരണ പേരാണ്. ‘ ശ്രീദേവി’ ഒരു സസ്‌പെൻസ് ത്രില്ലറാണെന്നും ചിത്രത്തിലെ കഥാപാത്രം ഒരു നടിയാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top