പ്രിയാ വാര്യറുടെ പുതിയ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’; ടീസര്‍ പുറത്തിറക്കി

priya prakash

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. പ്രിയാ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്.

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരി 15 ന് ആരംഭിക്കും. പ്രഭുദേവയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top