അനുഷ്ക ശര്‍മ നായികയാകുന്ന ‘പാരി’യെ വിലക്കി പാകിസ്ഥാന്

അനുഷ്ക ശര്‍മ നായികയാകുന്ന പാരി എന്ന സിനിമയ്ക്ക് പാകിസ്ഥാനില്‍ വിലക്ക്. മുസ്ലിം വിരുദ്ധതയേയും ദുര്മ്മന്ത്രവാദത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രമെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഖുറാനിലെ വാക്യങ്ങൾ മോശമായ രീതിയിൽ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പാക് സെൻസർബോർഡ് പറയുന്നു. ഖുറാൻ വാക്യങ്ങൾ ദുർമന്ത്രവാദത്തിനു ഉപയോഗിക്കുന്നവയാണെന്ന രീതിയിലാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. പാരിയിലെ തിരക്കഥയും സംഭാഷണങ്ങളും കഥയും ഇസ്ലാമിക് മൂല്യങ്ങൾക്കു വിരുദ്ധമായവയാണ്. തങ്ങളുടെ സംസ്കാരത്തിനും ഇസ്ലാമിക് ചരിത്രത്തിനും എതിരായാൽ ഏതൊരു സിനിമയാണെങ്കിലും നിരോധിക്കുമെന്നും പാക് സെൻസർബോർഡ് വ്യക്തമാക്കി. നവാഗതനായ പ്രോസിത് റോയ് സംവിധാനം ചെയ്ത ചിത്രം അനുഷ്കയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. അനുഷ്ക നിർമാതാവാകുന്ന മൂന്നാമത്തെ ചിത്രമായ ‘പാരി’ ഹൊറർ ചിത്രമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here