Advertisement

കോലിക്കും അനുഷ്കയ്ക്കും ആൺകുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി ദമ്പതികൾ

February 20, 2024
Google News 2 minutes Read
kohli anushka 2nd child

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്കും അഭിനേത്രി അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. കോലി തന്നെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വിവരം അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിൻ്റെ പേരെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കോലി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് വാമിഖയ്ക്ക് 3 വയസാണ് പ്രായം. 2021 ജനുവരിയിലാണ് വാമിഖ ജനിച്ചത്.

നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് കുടുംബപരമായ കാര്യങ്ങളെ തുടർന്ന് കോലി അവധിയെടുത്തിരുന്നു. ആദ്യം രണ്ട് ടെസ്റ്റുകളിൽ നിന്ന് മാറിനിന്ന കോലി പിന്നീട് പരമ്പരയിൽ നിന്ന് തന്നെ പിന്മാറി. ഈ മാസം 23നാണ് പരമ്പരയിലെ നാലാം ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്.

Story Highlights: kohli anushka 2nd child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here